മെസ്സി പോയ വര്‍ഷത്തെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് ഫുട്‌ബോള്‍ ഇതിഹാസം മത്തേയോസ്

2023 കലണ്ടര്‍ വര്‍ഷത്തിലെ ലയണല്‍ മെസ്സിയുടെ പ്രകടനങ്ങള്‍ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടാന്‍ അര്‍ഹതപ്പെട്ടത് ആയിരുന്നില്ല. മെസ്സി കഴിഞ്ഞ കൊല്ലം വലിയ കിരീടങ്ങളൊന്നും നേടിയിട്ടില്ല. ടീം എന്ന നിലയില്‍ മാഞ്ചെസ്റ്റര്‍‌ സിറ്റിയും താരം എന്ന നിലയില്‍ എര്‍ലിംഗ് ഹാളണ്ടും ആണ് പോയ വര്‍ഷം മികച്ച പ്രകടനം നടത്തിയതെന്നും മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മത്തേയോസ് പറഞ്ഞു.