ബാലൻ ഡി ഓറിന് വിശ്വാസ്യത നഷ്ടപ്പെട്ടതായി ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ബാലൻ ഡി ഓര്‍, ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയല്ല നൽകുന്നത്. ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ ഇപ്പോൾ ഈ പുരസ്‌കാര ചടങ്ങുകൾ താന്‍ കാണാറില്ല. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ മികച്ച കളിക്കാരല്ല എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും പോർച്ചു​ഗൽ താരം റൊണാൾഡോ പറഞ്ഞു.