Short Vartha - Malayalam News

ഭരതന്‍ പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്ക്; പുരസ്‌കാര വിതരണം ജൂലൈ 30ന്

ഭരതന്‍ സ്മൃതി വേദിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്യാണ്‍ സുവര്‍ണ്ണ മുദ്രയും ശില്പവും ആടങ്ങിയ ഭരതന്‍ പുരസ്‌കാരം സംവിധായകന്‍ ബ്ലെസിക്ക് സമ്മാനിക്കും. കെപിഎസി ലളിത പുരസ്‌കാരം ചലച്ചിത്ര നടി ഉര്‍വശിക്കാണ്. 25000 രൂപയും ശില്പവും ആണ് പുരസ്‌കാരം. തൃശൂര്‍ റീജിയണല്‍ തീയേറ്ററില്‍ ജൂലൈ 30ന് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ഹരിഹരന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.