Short Vartha - Malayalam News

യൂറോ കപ്പ്; തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍

ബെര്‍ണാഡോ സില്‍വയും ബ്രൂണോ ഫെര്‍മാണ്ടസുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. തുര്‍ക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്റെ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിന് മൂന്നാം ഗോളായത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കിയതിലൂടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമായി. ഈ മത്സരത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി.