1000 ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇന്നലെ രാത്രി AFC ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഫീഹയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ 1000ാമത്തെ ക്ലബ് മത്സരം. അല്‍ നസറിന് വേണ്ടി ഗോള്‍ നേടി എവേ മത്സരത്തില്‍ ജയിച്ചു കയറിയാണ് 1000ാമത്തെ മത്സരം ക്രിസ്റ്റ്യാനോ ആഘോഷമാക്കിയത്. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസര്‍ എന്നീ ക്ലബുകള്‍ക്കു വേണ്ടി കളിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 1000 ക്ലബ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.