Short Vartha - Malayalam News

അശ്ലീല ആംഗ്യം കാണിച്ച സംഭവം; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മത്സര വിലക്ക്

സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരു മത്സരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച അല്‍ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിനാണ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡിസ്പ്ലിനറി ആന്റ് എത്തിക്‌സ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അല്‍ നസ്ര്‍- അല്‍ ഷബാബ് മത്സരത്തില്‍ മെസി എന്ന് ആര്‍ത്തുവിളിച്ച് ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിച്ച ഷബാബ് ആരാധകര്‍ക്ക് നേരെയായിരുന്നു താരത്തിന്റെ അശ്ലീല ആംഗ്യം.