ഒഡീഷയില്‍ BJP യുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അശ്വിനി വൈഷ്ണവ്

രണ്ടാം തവണയാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ നിന്ന് മത്സരിക്കുന്നത്. 2019 ല്‍ സംസ്ഥാനം ഭരിക്കുന്ന ബിജു ജനതാദളിന്റെ പിന്തുണയോടെയാണ് മന്ത്രി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 27 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.