Short Vartha - Malayalam News

ജോസ് കെ. മാണി, പി.പി. സുനീര്‍, ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക്: വിജയം എതിരില്ലാതെ

രാജ്യസഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്ക് LDFൽ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും CPI നേതാവ് പി.പി സുനീറും UDFല്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിച്ച സാഹചര്യത്തിൽ മറ്റാരും പത്രിക നല്‍കാത്തതിനെ തുടർന്ന് ഇവരെ മൂന്നുപേരെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.