Short Vartha - Malayalam News

15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ 10 രാജ്യസഭാ സീറ്റുകളിലേക്കും കര്‍ണാടകയില്‍ നാല് സീറ്റുകളിലേക്കും ഹിമാചലില്‍ ഒരു സീറ്റിലേക്കുമാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും.