Short Vartha - Malayalam News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചലിൽ BJPക്ക് അട്ടിമറി ജയം

ഹിമാചൽ പ്രദേശിലെ ഏക രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി BJP യുടെ സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോൺഗ്രസിന്റെ മനു അഭിഷേക് സിങ്‌വിയെയാണ് പരാജയപ്പെടുത്തിയത്. ആറ് കോൺഗ്രസ് MLA മാരും മൂന്ന് സ്വതന്ത്രരും കൂറുമാറി BJP സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് BJP സ്ഥാനാർത്ഥി വിജയിച്ചത്.