ഗുജറാത്തില്‍ നിന്ന് ജെ.പി നദ്ദ രാജ്യസഭയിലേക്ക് മത്സരിക്കും

BJP ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. ഗുജറാത്തില്‍ നദ്ദയെ കൂടാതെ ഗോവിന്ദ് ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജസ്വന്ത് സലേം സിംഗ് പാര്‍മര്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് മേഥാ കുല്‍ക്കര്‍ണിയും ഡോ. അജിത് ഗോപ്ചഡെയുമാണ് ഉള്ളത്.