കാര്‍ഷിക നിയമ പരാമര്‍ശം; മാപ്പ് പറഞ്ഞ് കങ്കണ റണാവത്ത്
കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന തിരിച്ചെടുക്കുന്നുവെന്ന് നടിയും BJP എംപിയുമായ കങ്കണ റണാവത്ത്. നടിയുടെ പ്രസ്താവന BJPയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് താരം മാപ്പ് പറഞ്ഞത്. എന്റെ വാക്കുകള്‍ ചിലരെ നിരാശപ്പെടുത്തി, ഞാന്‍ അവ തിരിച്ചെടുക്കുന്നുവെന്നും കങ്കണ പറഞ്ഞു. കാര്‍ഷിക ബില്ലെനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ കങ്കണയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും BJP വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; പ്രകടന പത്രിക പുറത്തിറക്കി BJP
അഗ്‌നീവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നും 24നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും BJPയുടെ പ്രകടന പത്രികയില്‍ പറയുന്നു. BJP അധ്യക്ഷന്‍ ജെ. പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, എഞ്ചിനീയിറിങ് കോളജുകളില്‍ പഠിക്കുന്ന SC, OBC വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പും ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കോളേജുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്ര ജനവിഭാഗത്തിനും മുന്‍ഗണന നല്‍കുന്നതാണ് പ്രകടനപത്രികയെന്ന് മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് BJP
21 സ്ഥാനാർത്ഥികൾ അടങ്ങുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയാണ് BJP പുറത്തിറക്കിയത്. ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ BJP യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ് മത്സരിക്കുക. ഭാരതീയ ജനത യുവമോർച്ചയുടെ ഉപാധ്യക്ഷനും BJP ഹരിയാന കായിക വകുപ്പിന്റെ കൺവീനറുമാണ് യോഗേഷ് ബൈരാഗി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിംഗ് MLA മാരിൽ പലരെയും ഒഴിവാക്കിയിട്ടുണ്ട്.
ബംഗാളിലെ ആരോഗ്യവകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം: ബിജെപി MP
കൊല്‍ക്കത്ത ആര്‍. ജികര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി MP യും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജ്യോതിര്‍മയ് സിങ് മഹതോ ED ക്ക് കത്തയച്ചു. ബംഗാളിലെ ആരോഗ്യമേഖലയില്‍ വ്യാപകമായ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് നടക്കുന്നതെന്ന് ജ്യോതിര്‍മയ് സിങ് മഹതോ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെന്ന നിലയില്‍ ആരോഗ്യവകുപ്പില്‍നിന്ന് പുറത്തുവരുന്ന ക്രമക്കേടുകളില്‍ മമതയും ഉത്തരവാദിയാണെന്ന് മഹതോ ആരോപിച്ചു.Read More
ബ്രിജ് ഭൂഷണിന് BJP യുടെ താക്കീത്
മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് താക്കീതുമായി BJP. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഗുസ്തിതാരം വിനേഷ് ഫോഗാട്ടിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനേം ബജ്‌റംഗ് പുനിയേയും വിമർശിച്ച് ബ്രിജ് ഭൂഷൺ രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾക്കെത്തിയ ഒന്നും സംസാരിക്കരുതെന്നാണ് BJP നേതൃത്വം ബ്രിജ് ഭൂഷണിന് നൽകിയിരിക്കുന്ന നിർദേശം. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് BJP യുടെ നടപടി.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ BJP യിൽ ചേർന്നു
ലോകകപ്പ് വിജയത്തോടെ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ BJP യിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ജാംനഗറിൽ നിന്നുള്ള ബിജെപി MLA യുമായ റിവാബ ജഡേജയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടെയും BJP മെമ്പർഷിപ്പ് കാർഡുകൾ സഹിതമാണ് റിവാബ എക്സിൽ പോസ്റ്റ് ചെയ്തത്. BJP യുടെ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാർട്ടിയിൽ അംഗത്വം എടുത്തിരിക്കുന്നത്. റിവാബ 2019 മുതൽ BJP അംഗമാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ നിന്നും 50,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് റിവാബ വിജയിച്ച് MLA ആയത്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് BJP
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് BJP പുറത്തിറക്കിയത്. ഒമ്പത് സിറ്റിങ് MLAമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കര്‍ണാല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള MLAയായ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലഡ്വ സീറ്റില്‍ നിന്നാകും ഇത്തവണ മത്സരിക്കുക. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ BJP യിൽ ചേർന്നു
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് JMM നേതാവായിരുന്ന ചംപായ് സോറന്റെ കൂറുമാറ്റം. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് BJP അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചംപായ് സോറൻ BJP യിൽ അംഗത്വം എടുത്തത്. അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറാൻ ജയിലിൽ ആയിരുന്നപ്പോൾ ചംപായ് സോറനാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് ഹേമന്ത് സോറൻ തിരിച്ചെത്തിയപ്പോൾ ചംപായ് സോറന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നു. ഇതോടെയാണ് രാജിവച്ച് BJP യിലേക്ക് ചേക്കേറിയത്. മന്ത്രി സ്ഥാനവും MLA സ്ഥാനവുമുൾപ്പെടെയാണ് രാജിവെച്ചത്.
ജമ്മുകശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; BJP ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാർത്ഥികളടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക BJP പുറത്തിറക്കി. 44 സ്ഥാനാർത്ഥികളടങ്ങിയ പട്ടിക BJP ആദ്യം പുറത്തുവിട്ടിരുന്നു. എന്നാൽ ഉടൻ തന്നെ സ്ഥാനാർത്ഥിപ്പട്ടിക പിൻവലിക്കുകയിരുന്നു. പിന്നീടാണ് 15 അംഗങ്ങൾ അടങ്ങിയ പുതുക്കിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറിക്കിയത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരിൽ വോട്ടെടുപ്പ്. ഒക്ടോബർ 4നാണ് വോട്ടെണ്ണൽ.
ജമ്മുകശ്മീർ തിരഞ്ഞെടുപ്പ്: കോൺഗ്രസും BJP യും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും
ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെയും BJP യുടെയും ആദ്യഘട്ട സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. സെപ്റ്റംബർ 18നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളിലും കശ്മീർ താഴ്‌വരയിലെ 16 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.