Short Vartha - Malayalam News

ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി; രാജി അഭ്യൂഹങ്ങള്‍ തള്ളി മുഖ്യമന്ത്രി

താന്‍ രാജിവെച്ചിട്ടില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ഞങ്ങള്‍ പോരാളികളാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ BJP സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നാരോപിച്ച് BJP വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെട്ടത്.