Short Vartha - Malayalam News

രാജ്യസഭാ തിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF സ്ഥാനാർത്ഥി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, UDF നേതാക്കളായ രമേശ് ചെന്നിത്തല, ഡോ.എം.കെ. മുനീർ, പി.സി. വിഷ്ണുനാഥ്‌, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.