Short Vartha - Malayalam News

പെന്‍ഷന്‍ നല്‍കുകയെന്നത് ക്ഷേമ രാഷ്ട്രത്തിന്റെ കടമയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ ഔദാര്യമല്ല: വി.ഡി. സതീശന്‍

എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. പരമദയനീയമായ അവസ്ഥയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും മതേതര കേരളം സടകുടഞ്ഞെഴുന്നേറ്റ് UDFന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.