Short Vartha - Malayalam News

ആധാർ മസ്റ്ററിങ്: ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി

ആധാർ മസ്റ്ററിങ്ങിന്റെ പേരിൽ പാചകവാതക ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് LPG ഉപാഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെടുത്തി കത്ത് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ആധാർ മസ്റ്ററിങ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഉറപ്പ് നൽകിയത്.