Short Vartha - Malayalam News

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

കാസർഗോഡ് പള്ളിക്കരയിൽ വെച്ചാണ് സംഭവം. പോലീസ് എസ്കോർട്ട് വാഹനം ബ്രേക്ക് ഇട്ടപ്പോൾ പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം പിറകിലടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ മുൻവശം തകർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിറകിലാണ് ഇരുന്നത്. അതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.