Short Vartha - Malayalam News

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം: UDF നിയമസഭാ മാർച്ച് മാറ്റിവെച്ചു

ബാർക്കോഴ അഴിമതിയാരോപണത്തിൽ LDF സർക്കാരിനെതിരെ UDF ജൂൺ 12ന് നിയമസഭയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. അന്നേ ദിവസം വൈകിട്ട് മൂന്നിന് ചേരാനിരുന്ന UDF നേതൃയോഗവും ചേരില്ല. ജൂൺ 12ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം നടക്കുന്നതിനാലാണ് മാർച്ചും യോഗവും മാറ്റിവെച്ചതെന്ന് UDF കൺവീനർ എം.എം. ഹസൻ അറിയിച്ചു.