Short Vartha - Malayalam News

കേരളത്തിൽ UDF തരംഗം

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ന്റെ കുതിപ്പ്. 20 സീറ്റിൽ പതിനെട്ടിലും UDF വിജയിച്ചു. പൊന്നാനി, എറണാകുളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം രണ്ട് ലക്ഷത്തിന് മുകളിലും മലപ്പുറം, വയനാട് മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിന് മുകളിലുമാണ് UDF ന്റെ ഭൂരിപക്ഷം. LDF ഉം NDA യും ഓരോ സീറ്റ് വീതം നേടി. ആലത്തൂരിൽ 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ സിറ്റിങ് MP യായ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി LDF ന്റെ കെ. രാധാകൃഷ്‌ണൻ വിജയിച്ചു. തൃശൂരിൽ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ NDA സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് വിജയിച്ചത്.