Short Vartha - Malayalam News

വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

UDF സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് കാട്ടി തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് സിറ്റി പോലീസാണ് ഷമ മുഹമ്മദിനെതിരെ കേസെടുത്തത്. BJP വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലീം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസംഗത്തിലെ പരാമര്‍ശം.