Short Vartha - Malayalam News

രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി; നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് UDF

മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബന്‍സാലാണ് പരാതിയുമായി രംഗത്തെത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാണ് പരാതിയിലെ ആവശ്യം. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള കമ്പനികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രേശഖര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.