Short Vartha - Malayalam News

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ

പതിനെട്ട് വർഷം നീണ്ട് നിന്ന പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. എന്നാൽ അൽപസമയത്തിന് ശേഷം പോസ്റ്റ് റിമൂവ് ചെയ്തു. പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സേവനമനുഷ്ഠിക്കാൻ സാധിച്ചു എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്.