Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി LDF

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് തിരുവനന്തപുരം NDA സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ LDF തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ജുപ്പീറ്റര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടെയുളള കമ്പനികളുടെ ആസ്തികള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും LDF പരാതിയില്‍ പറയുന്നു. നേരത്തെ സുപ്രീം കോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അവനി ബൻസാലും രാജീവ് ചന്ദ്രശേഖറിനെതിരെ ജില്ലാ കളക്ടര്‍ക്ക് സമാനമായ പരാതി നല്‍കിയിരുന്നു.