Short Vartha - Malayalam News

കേരളത്തിലുള്ളവർക്ക് ഇവിടെ തന്നെ നീറ്റ് PG പരീക്ഷാ കേന്ദ്രം അനുവദിക്കും: രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ നിന്ന് നീറ്റ് PG പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് ഇതരസംസ്ഥാനങ്ങളിൽ ആണെന്ന് വ്യാപക പരാതി ഉയർന്നതോടെ ഇടപെട്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി സംസാരിച്ചിട്ടുണ്ടെന്നും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇവിടെ തന്നെ സെന്ററുകൾ അനുവദിക്കുന്നതിന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് പുതിയ പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.