Short Vartha - Malayalam News

രാജീവ്‌ ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസിൽ ശശി തരൂർ മറുപടി നൽകി

പണം നൽകി വോട്ട് തേടി എന്ന് UDF സ്ഥാനാർത്ഥി ശശി തരൂർ നടത്തിയ ആരോപണത്തിനെതിരെ തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിന് തരൂർ മറുപടി നൽകി. NDA സ്ഥാനാർത്ഥി പണം നൽകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖറിൻ്റെയോ പാർട്ടിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. ആരാണ് പണം നല്‍കിയതെന്ന് പറഞ്ഞിട്ടില്ലെന്നും കേട്ടുകേള്‍വിയാണ് പറഞ്ഞതെന്നും ശശി തരൂര്‍ വ്യക്തമാക്കി.