Short Vartha - Malayalam News

നീറ്റ് PG പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പുതുക്കിയ തീയതി പ്രകാരം നീറ്റ് PG പരീക്ഷ ഓഗസ്റ്റ് 11ന് നടക്കും. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ജൂണ്‍ 22ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് PG പരീക്ഷ മാറ്റിവെച്ചത്.