Short Vartha - Malayalam News

ശശി തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

അസത്യ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി ശശി തരൂരിനെതിരെ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസ് അയച്ചു. രാജീവ് ചന്ദ്രശേഖർ വൈദീകർ ഉൾപ്പടെയുള്ളവർക്ക് പണം നൽകി എന്ന് നടത്തിയ പ്രസ്താവന വ്യാജമാണെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നും നോട്ടീസിൽ ആരോപിച്ചു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പ് പറയണമെന്നാണ് ആവശ്യം.