Short Vartha - Malayalam News

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം: ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം മണ്ഡലം BJP സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നാമനിർദേശ പത്രികയിൽ രാജീവ് ചന്ദ്രശേഖർ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചു എന്നായിരുന്നു ഹർജിയിലെ ആരോപണം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി വ്യകത്മാക്കിയത്. പത്രിക സ്വീകരിച്ചതിനാൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ ഉന്നയിക്കുകയാണ് പോംവഴിയെന്നും കോടതി പറഞ്ഞു.