Short Vartha - Malayalam News

നീറ്റ് PG പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവിൽ ഓഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന നീറ്റ് PG 2024 പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. വിശാൽ സോറൻ എന്ന വ്യക്തി സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് അഭിഭാഷകനായ അനസ് തൻവീർ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. നിർദ്ദിഷ്ട പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച് ഓഗസ്റ്റ് 8നാണ് അറിയിപ്പ് ലഭിച്ചത്. പെട്ടന്നുള്ള അറിയിപ്പ് ആയതിനാൽ പല ഉദ്യോഗാർത്ഥികൾക്കും സമയക്കുറവ് കാരണം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിൽ ബുദ്ധിമുട്ടാണെന്ന് ഹർജിയിൽ പറയുന്നു.