Short Vartha - Malayalam News

രാജീവ് ചന്ദ്രശേഖർ സ്വത്തുവിവരങ്ങൾ മറച്ചു വെച്ചു: പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം മണ്ഡലം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് നാമനിർദേശ പത്രിക സമർപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ഇതേവിഷയത്തിൽ നേരത്തെ ജില്ലാ കളക്ടർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയിരുന്നെന്നും എന്നാൽ ഇത് പരിഗണിച്ചില്ല എന്നും ഹർജിക്കാരായ മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസലും ബെംഗളൂരു സ്വദേശി രഞ്ജിത് തോമസും പറഞ്ഞു.