Short Vartha - Malayalam News

രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരത്തെ BJP സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം പരിശോധിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചുവെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, LDF പ്രവര്‍ത്തകരാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്.