Short Vartha - Malayalam News

സമാജ് വാദി പാർട്ടി കേരളത്തിൽ UDF നെ പിന്തുണക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സമാജ് വാദി പാർട്ടിയുടെ പിന്തുണ UDF ന് നൽകുവാൻ ലഖ്നൗവിൽ പാർട്ടിയുടെ യോഗത്തിൽ തീരുമാനിച്ചുവെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് കേരളത്തിൽ സമാജ് വാദി പാർട്ടിയുടെ പിന്തുണ UDF ന് നൽകാൻ നിർദേശിച്ചുവെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസ് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന നിലയ്ക്ക് എല്ലായിടത്തും സഖ്യത്തിന്റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.