Short Vartha - Malayalam News

രാഹുല്‍ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

രാഹുലിന് ആകെയുള്ളത് 20.4 കോടി രൂപയുടെ ആസ്തിയാണ്. രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വാഹനമോ താമസിക്കാന്‍ ഫ്ളാറ്റോ ഇല്ല. കൈവശം 55,000 രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപവുമുണ്ട്. വയനാട് മണ്ഡലത്തിലെ UDF സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകളാണുള്ളത്.