ബംഗ്ലാദേശ് സംഘര്‍ഷം; ഒഡീഷ തീരത്ത് സുരക്ഷ ശക്തമാക്കി

ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത പ്രവേശനം തടയാന്‍ 480 കിലോമീറ്റര്‍ തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ബംഗ്ലാദേശ് തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ആളുകള്‍ നിയമവിരുദ്ധമായി ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് ഒഡീഷയിലേക്ക് പ്രവേശിക്കുന്നുണ്ട്. നിരവധി ക്രിമിനല്‍ സംഘങ്ങളും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതായി അറിയുന്നു. ഇക്കൂട്ടരുടെ പ്രവേശനം തടയുകയാണ് മുന്‍ഗണനയെന്നും അധികൃതര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് തോൽവി: ഒഡിഷ PCC പിരിച്ചുവിട്ടു

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടർന്നാണ് ഹൈക്കമാൻഡ് ഒഡിഷ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടത്. PCC പ്രസിഡന്റ് മുതൽ മണ്ഡലം തലത്തിലുള്ള ഭാരവാഹികളെ വരെ ഒഴിവാക്കി. പുതിയ DCC അധ്യക്ഷന്മാരെ നിയമിക്കുന്നത് വരെ പഴയ DCC അധ്യക്ഷന്മാർ ആക്ടിങ് പ്രസിഡന്റുമാരായി തുടരുമെന്ന് AICC വ്യക്തമാക്കി.

ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു

ഒഡീഷയുടെ പതിനഞ്ചാം മുഖ്യമന്ത്രിയായി BJP നേതാവ് മോഹൻ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു. കെ.വി. സിങ് ദേവ്, പ്രവതി പരിദ എന്നിവരും ഇതോടൊപ്പം ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 24 വർഷം നീണ്ട് നിന്ന BJD ഭരണം അവസാനിപ്പിച്ചാണ് BJP അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

വി.കെ. പാണ്ഡ്യൻ രാഷ്ട്രീയം വിടുന്നു

ഒഡീഷയിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജു ജനതാദൾ (BJD) കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായി വി.കെ. പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നവീൻ പട്‌നായിക്കിൻ്റെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന പാണ്ഡ്യൻ ലോക്‌സഭാ, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.

ഉഷ്ണതരംഗം; ബീഹാറില്‍ മാത്രം മരിച്ചത് 60 പേര്‍

ഒഡീഷയിലെ റൂര്‍ക്കേലയില്‍ 10 പേരാണ് മരിച്ചത്. ഔറംഗാബാദിലും, പറ്റ്‌നയിലുമായാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 48 മണിക്കൂറില്‍ ബിഹാറില്‍ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ഇതില്‍ 8 പേര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരാണ്. നിരവധി പേരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും താപനില 50 ഡിഗ്രിക്ക് അടുത്താണ്. ഉഷ്ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢില്‍ നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍; പോലീസുകാരന് പരിക്ക്

ഛത്തീസ്ഗഢ്-ഒഡീഷ അതിര്‍ത്തി വനമേഖലയിലാണ് നക്‌സലൈറ്റും പോലീസും തമ്മില്‍ ഇന്ന് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒഡീഷ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പോലീസുകാരന്റെ കഴുത്തിന്റെ വലതുഭാഗത്തായാണ് വെടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More

ഒഡീഷയില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ ബൗധ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കാന്തമാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പര്‍ഹെല്‍ റിസര്‍വ് വനത്തിലാണ് ഒഡീഷയുടെ എലൈറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും ആയുധങ്ങള്‍, ഗ്രനേഡുകള്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനത്ത ചൂട്: ഒഡീഷയിൽ ഏപ്രിൽ 25 മുതൽ എല്ലാ സ്കൂളുകൾക്കും വേനൽ അവധി

ശക്തമായ ചൂടിനെ തുടർന്ന് ഒഡീഷയിലെ എല്ലാ സ്കൂളുകൾക്കും ഏപ്രിൽ 25 മുതൽ വേനൽക്കാല അവധി ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അതേസമയം ഏപ്രിൽ 22 മുതൽ 24 വരെ സ്‌കൂളുകളുടെ പ്രവർത്തന സമയം രാവിലെ 6:30 മുതൽ 10:30 വരെ ആയിരിക്കുമെന്നും സർക്കാർ അറിയിച്ചു.

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് അപകടം; ഏഴ് മരണം

ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 50തോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലി മേഖലയില്‍ നിന്ന് യാത്രക്കാരെ കയറ്റിയ ബോട്ട് യാത്രാമധ്യേ ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: നവീന്‍ പട്നായിക് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കും

ബോലാങ്കിര്‍ ജില്ലയിലെ കാന്തബന്‍ജി മണ്ഡലത്തില്‍ നിന്നും ഗഞ്ചം ജില്ലയിലെ ഹിന്‍ജിലി മണ്ഡലത്തില്‍ നിന്നുമാകും BJD പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് മത്സരിക്കുക. 2019 നിയമസഭാ തിരഞ്ഞെടുപ്പിലും ഹിന്‍ജിലി, ബിജേപൂര്‍ എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് പട്‌നായിക് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിനുള്ള ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ അഞ്ചാംഘട്ട പട്ടികയും BJD ഇന്ന് പുറത്തിറക്കി.