Short Vartha - Malayalam News

ഛത്തീസ്ഗഢില്‍ നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍; പോലീസുകാരന് പരിക്ക്

ഛത്തീസ്ഗഢ്-ഒഡീഷ അതിര്‍ത്തി വനമേഖലയിലാണ് നക്‌സലൈറ്റും പോലീസും തമ്മില്‍ ഇന്ന് പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒഡീഷ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പോലീസുകാരന്റെ കഴുത്തിന്റെ വലതുഭാഗത്തായാണ് വെടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചില്‍ തുടരുകയാണ്.