അറബിക്കടലില്‍ നിന്ന് കൊളളക്കാർ റാഞ്ചിയ ചരക്കു കപ്പൽ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു

നാവിക സേനയുടെ കമോന്‍ഡോകളായ മാര്‍കോസാണ് 15 ഇന്ത്യക്കാരടക്കം 21 പേരുണ്ടായിരുന്ന കപ്പല്‍ മോചിപ്പിച്ചത്. ലൈബീരിയന്‍ പതാകയുള്ള എം.വി. ലില നോര്‍ഫോക് എന്ന കപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റിനിലേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പല്‍.