കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി
രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നത്. അടിയന്തര ലാന്‍ഡിങ്ങിന് പിന്നാലെ മൂന്ന് ക്രൂ അംഗങ്ങളെ കാണാതായതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും
വടക്കു കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത ആറു മണിക്കൂറില്‍ അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദവും ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത 7 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ചൈനയ്ക്ക് താക്കീത്
അറബിക്കടലിൽ നിന്ന് കൊളളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യ മോചിപ്പിച്ചത് അടുത്തിടെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി ചൈന വ്യാപാര ബന്ധം സ്ഥാപിച്ചത് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തിയിരുന്നു. അറബിക്കടലിലെ ഇന്ത്യയുടെ നാവിക വിന്യാസം ചൈനയുടെ അധീശത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അറബിക്കടലില്‍ നിന്ന് കൊളളക്കാർ റാഞ്ചിയ ചരക്കു കപ്പൽ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു
നാവിക സേനയുടെ കമോന്‍ഡോകളായ മാര്‍കോസാണ് 15 ഇന്ത്യക്കാരടക്കം 21 പേരുണ്ടായിരുന്ന കപ്പല്‍ മോചിപ്പിച്ചത്. ലൈബീരിയന്‍ പതാകയുള്ള എം.വി. ലില നോര്‍ഫോക് എന്ന കപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. ബ്രസീലിലെ പോര്‍ട്ട് ഡു അകോയില്‍ നിന്ന് ബഹ്റിനിലേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പല്‍.
ഇന്ത്യക്കാര്‍ അടങ്ങിയ ചരക്കുകപ്പല്‍ അറബിക്കടലില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിയെടുത്തു
15 ഇന്ത്യക്കാരുളള കപ്പല്‍ സൊമാലിയൻ തീരത്ത് നിന്നാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ലൈബീരിയന്‍ പതാകയുള്ള എം.വി. ലില നോർഫോക് എന്ന കപ്പലാണ് തട്ടിയെടുത്തതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. INS ചെന്നൈയേയും മാരിടൈം പട്രോൾ എയർക്രാഫ്റ്റിനേയും ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചതായും നാവികസേന വ്യക്തമാക്കി.