Short Vartha - Malayalam News

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പോര്‍ബന്തറില്‍ ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറില്‍ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നത്. അടിയന്തര ലാന്‍ഡിങ്ങിന് പിന്നാലെ മൂന്ന് ക്രൂ അംഗങ്ങളെ കാണാതായതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.