Short Vartha - Malayalam News

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ അപകടം; മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി പൈലറ്റ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു. ആലപ്പുഴ മാവേലിക്കരയില്‍ പാറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബു (39), കരണ്‍സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സഹപൈലറ്റിനായുള്ള തിരച്ചില്‍ കടലില്‍ പുരോഗമിക്കുകയാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കിയത്.