Short Vartha - Malayalam News

കോസ്റ്റ് ഗാർഡ് കൊയിലാണ്ടിയിൽ നിന്ന് ഇറാനിയൻ കപ്പൽ പിടിച്ചെടുത്തു

കൊയിലാണ്ടി പുറംകടലിൽ നിന്ന് കോസ്റ്റ് ഗാർഡ് ഇറാനിയൻ കപ്പൽ പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നവർ. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ ഇവർ ശമ്പളം കിട്ടാത്തതിനെ തുടർന്ന് രക്ഷപെട്ടെത്തിയതാണെന്നാണ് പറഞ്ഞത്.