ഇന്ത്യൻ കോസ്റ്റ്ഗാർഡിനായി 14 നിരീക്ഷണ കപ്പലുകള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം

സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ മന്ത്രാലയം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 14 നിരീക്ഷണ കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസഗോൺ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സുമായി 1,070 കോ​ടി​യു​ടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഡ്രോണുകള്‍, വയർലെസ് നിയന്ത്രിത റി​മോ​ട്ട് വാ​ട്ട​ര്‍ റെ​സ്‌​ക്യൂ ക്രാ​ഫ്റ്റ് ലൈഫ്ബോയ് തുടങ്ങിയവ കപ്പലുകളില്‍ സജ്ജമാക്കും.