Short Vartha - Malayalam News

ജമ്മുകശ്മീര്‍ ഭീകരാക്രമണം; തീവ്രവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ

ജമ്മുകശ്മീരിലെ കത്വയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. രാജ്യത്തിനായുള്ള സൈനികരുടെ നിസ്വാര്‍ത്ഥ സേവനം എന്നും ഓര്‍മ്മിക്കപ്പെടും. അവരുടെ ത്യാഗത്തിന് പ്രതികാരം ചെയ്യും. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികളെ ഇന്ത്യ തോല്‍പ്പിക്കുമെന്നും പ്രതിരോധ സെക്രട്ടറി ഭരത് ഭൂഷണ്‍ ബസു എക്സില്‍ കുറിച്ചു.