DRDO വികസിപ്പിച്ച വെര്‍ട്ടിക്കല്‍ ലോഞ്ച് ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലിന്‍റെ പരീക്ഷണം വിജയം
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്മെന്‍റ് ഓര്‍ഗനൈസേഷനും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണപ്പറത്തൽ സംഘടിപ്പിച്ചത്. പുതിയതായി വികസിപ്പിച്ച മിസൈൽ ഘടകങ്ങളുടെ പരീക്ഷണം വിജയമായെന്ന് പ്രതിരോധമന്ത്രാലയവും വ്യക്തമാക്കി. കരയിൽ നിന്ന് ആകാശത്തെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന പരീക്ഷണമാണ് നടന്നത്. മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് അഭിനന്ദനം അറിയിച്ചു.
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി സെന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ളവ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഏഴിമലയില്‍ നിന്ന് നാവികസേനാ സംഘവും എത്തും. തിരിച്ചലിനായി പോലീസിന്റെ ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. 5 മുതല്‍ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. രക്ഷാ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നല്‍കുക ആയിരുന്നു. നേരത്തെ റോബോട്ടിക് ക്യാമറയില്‍ പതിഞ്ഞത് ചാക്കില്‍ കെട്ടിയ മാലിന്യ കൂമ്പാരമായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി പുതിയ നാവിക സേനാ മേധാവി ആയി ചുമതലയേറ്റു
ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ വിരമിച്ച ഒഴിവിലാണ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി പുതിയ നാവിക സേനാ മേധാവി ആയി ചുമതല ഏറ്റിരിക്കുന്നത്. കമ്യൂണിക്കേഷൻ ആന്‍റ് ഇലക്ട്രോണിക്ക് വാർഫെയർ സ്പെഷ്യലിസ്റ്റാണ് ദിനേശ് ത്രിപാഠി. മഹത്തായ രാജ്യത്തിന്‍റെ നാവികസേനയ്ക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് 25ാം നാവിക സേന മേധാവി ആയി വിരമിച്ച ഹരികുമാര്‍ പറഞ്ഞു.
പനാമ പതാകയുള്ള എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ കുടുങ്ങിയ പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംവി ആൻഡ്രോമിഡ സ്റ്റാറിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 30 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപെടുത്തിയെന്ന് നാവികസേന അറിയിച്ചു. ചെങ്കടലിൽ വെച്ചാണ് കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠിയെ നിയമിച്ചു
നിലവില്‍ നാവികസേനയുടെ ഉപമേധാവിയാണ് ദിനേശ് ത്രിപാഠി. ഏപ്രില്‍ 30ന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. നിലവിലെ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ ഒഴിവിലേക്കാണ് ത്രിപാഠിയുടെ നിയമനം. 1985 ജൂലൈ 1നാണ് അദ്ദേഹം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. നാവികസേനയുടെ മുന്‍നിര യുദ്ധക്കപ്പലുകളില്‍ സിഗ്നല്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസറായും ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വീണ്ടെടുത്ത് ഇന്ത്യന്‍ നാവികസേന
അറബിക്കടലില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലുകള്‍ക്കും നീക്കങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ നാവികസേന കപ്പല്‍ വീണ്ടെടുത്തത്. കപ്പലില്‍ ഉണ്ടായിരുന്ന 23 പാകിസ്ഥാന്‍ ജീവനക്കാരെയും നാവിക സേന മോചിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പല്‍ ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം പിടിച്ചെടുത്തത്.
കടൽക്കൊള്ളക്കാർക്കെതിരായ ഓപ്പറേഷൻ: ഇന്ത്യൻ നാവികസേന 100 ലധികം പേരെ രക്ഷപെടുത്തി
വിവിധ കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷനുകളിൽ 45 ഇന്ത്യൻ പൗരന്മാരും പാകിസ്ഥാനിൽ നിന്നുള്ള 27 പേരും 30 ഇറാനികളുമടക്കം 110 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. അറബിക്കടലിൽ കടൽക്കൊള്ളയോ ഡ്രോൺ ആക്രമണമോ തടയുന്നതിന് സുരക്ഷയുടെ ഭാഗമായി ഇന്ത്യൻ നാവികസേന 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഇന്ത്യൻ നാവികസേന മേധാവി പറഞ്ഞു.
കടല്‍ക്കൊള്ളക്കാരെയും വഹിച്ചുളള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ INS കൊല്‍ക്കത്ത ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. തുടര്‍ന്ന് ഇവരെ മുംബൈ പോലീസിന് കൈമാറി. മാരിടൈം ആന്റി പൈറസി ആക്റ്റ് 2022 അനുസരിച്ച് കൂടുതല്‍ നിയമ നടപടികള്‍ക്കായാണ് കടല്‍ക്കൊള്ളക്കാരെ പോലീസിന് കൈമാറിയതെന്ന് നാവികസേന അറിയിച്ചു.
35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നാവികസേന ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും
മാരിടൈം ആന്റി പൈറസി നിയമപ്രകരമാകും കഴിഞ്ഞ ദിവസം പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിചാരണ ചെയ്യുക. ഓപ്പറേഷനിടെ കൊള്ളക്കാര്‍ നാവികസേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതിനാല്‍ ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘം ചേര്‍ന്ന് കപ്പലുകള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാള്‍ട്ടീസ് ചരക്കു കപ്പലായ 'MV റൂവന്‍' ആണ് കഴിഞ്ഞ ദിവസം നാവികസേന വീണ്ടെടുത്തത്.