ക്ലസ്റ്റർ പരിശീലനം; 9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ ക്ലാസ് പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി. 9 ജില്ലകളില്‍ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗീകമായുമാണ് അവധി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളിലുമാണ് അവധി.