Short Vartha - Malayalam News

ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാൻ നിർദേശം

ക്ലസ്റ്റർ പരിശീലനങ്ങളിൽ നിന്ന് ചില അധ്യാപകർ വിട്ടുനിൽക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 24ന് നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിന്ന് മതിയായ കാരണങ്ങൾ ഇല്ലാതെ വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇതിനായി എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങൾക്ക് കീഴിലുള്ള ക്ലസ്റ്റർ കേന്ദ്രങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.