Short Vartha - Malayalam News

ഇനി എല്ലാവര്‍ഷവും ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശീലനം

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനാണ് ഈ തീരുമാനം. പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി തൊഴില്‍ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനുസരിച്ച് അധ്യയനരീതി മാറ്റുകയും ഇതിനെല്ലാം അധ്യാപകരെ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 2018-19ല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക പരിശീലന പരിപാടി ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ 5300 അധ്യാപകര്‍ മാത്രമേ പരിശീലനം നേടിയിട്ടുള്ളൂ. ആദ്യഘട്ടമായി 28,028 അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ നാലുദിവസത്തെ പരിശീലനമുണ്ടാവും.