Short Vartha - Malayalam News

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, VHSE ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ

ഇന്ന് വൈകിട്ട് 4 മുതൽ മെയ് 25ന് വൈകിട്ട് 5 വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. ഇതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് മെയ് 29നും ആദ്യ അലോട്ട്മെന്റ ജൂൺ 5നും നടക്കും. രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം ഘട്ട അലോട്ട്മെന്റ് ജൂൺ 19നുമാണ് നടക്കുക.