Short Vartha - Malayalam News

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം: അപേക്ഷ സമർപ്പണം പൂർത്തിയായി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ മൊത്തം അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. അപേക്ഷ സമർപ്പണം പൂർത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറിൽ രണ്ട് ലക്ഷത്തോളം സീറ്റ് മാത്രമാണുള്ളത്. മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളുടെ കുറവാണുള്ളത്.