Short Vartha - Malayalam News

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കന്‍ഡറി, VHSE ഫലം പ്രഖ്യാപിച്ചത്. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 39,242 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 4,41,220 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.