പ്ലസ് ടു പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി
സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് 112 പേരുടെ പരീക്ഷ ഫലം റദ്ദാക്കി. വിദ്യാർത്ഥികളുടെ ക്ഷമാപണം കണക്കിലെടുത്ത് ഇവർക്ക് സേ പരീക്ഷയിൽ അവസരം നൽകും. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കും. മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകൾ നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്ക്വാഡ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർത്ഥികൾ കോപ്പിയടിച്ചതായി കണ്ടെത്തിയത്.
Related News
പ്ലസ് ടു സേ പരീക്ഷയ്ക്ക് ഈ മാസം 13 വരെ അപേക്ഷിക്കാം
ജൂണ്‍ 12 മുതല്‍ 20 വരെയാണ് സേ പരീക്ഷ നടത്തുക. ഇതിന്റെ നോട്ടിഫിക്കേഷന്‍ ഇന്നുതന്നെ ഇറങ്ങുമെന്നും പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഈ മാസം 14 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അതേസമയം SSLC സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. ജൂണ്‍ രണ്ടാംവാരമാകും ഇതിന്റെ ഫലം പ്രഖ്യാപിക്കുക.
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഹയര്‍ സെക്കന്‍ഡറി, VHSE ഫലം പ്രഖ്യാപിച്ചത്. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 39,242 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 4,41,220 വിദ്യാര്‍ത്ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. Read More
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.Read More
ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിച്ചു
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, VHSE പരീക്ഷകൾ പൂർത്തിയായി. 4,41,213 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 29,337 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതി. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. 77 ക്യാമ്പുകളിലായി 25000ത്തോളം അദ്ധ്യാപകർ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും 8 ക്യാമ്പുകളിലായി 22000 ത്തോളം അദ്ധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.